Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chittoor Puzhappalam

Palakkad

ചി​റ്റൂ​ർ പു​ഴ​പ്പാ​ലം ഇ​ന്ന് രാ​ത്രി അ​ട​യ്ക്കും; ന​വീ​ക​ര​ണ ജോ​ലി​ക​ൾ നാ​ളെ ആ​രം​ഭി​ക്കു​ം

ചി​റ്റൂ​ർ: ഗ​വ. കോ​ള​ജി​ന് സ​മീ​പ​ത്തെ 60 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​ഴ​പ്പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ളെ ആ​രം​ഭി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​ത്രി പ​ത്തു മു​ത​ൽ പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും.

പാ​ല​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ന​വീ​ക​ര​ണം വൈ​കി​പ്പി​ക്ക​രു​തെ​ന്ന് സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച ത​ന്നെ പ​ണി ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ബ​ദ​ൽ റോ​ഡു​ക​ളു​ടെ ഓ​ട്ട​യ​ട​ക്ക​ൽ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ല​ത്തി​ന്‍റെ ഗു​രു​ത​ര ത​ക​രാ​റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നും ക​മ്പി​ക​ൾ പു​റ​ത്തു​വ​ന്നു​മു​ള്ള നി​ല​യി​ലാ​ണ്.

115 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​ത്തി​ലെ ആ​റ് സ്പാ​നു​ക​ളു​ടേ​യും ബെ​യ​റിം​ഗു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​ണെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ലെ ക​ണ്ടെ​ത്ത​ൽ. പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്ന് 80 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​ര​ണം.

പാ​ലം അ​ട​യ്ക്കു​ന്ന​തോ​ടെ ത​ത്ത​മം​ഗ​ല​ത്തു​നി​ന്ന് ചി​റ്റൂ​രി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ പാ​ല​ത്തു​ള്ളി, പെ​രു​വെ​മ്പ്, അ​ത്തി​ക്കോ​ട് വ​ഴി​യും മേ​ട്ടു​പ്പാ​ള​യ​ത്തു​നി​ന്നു​ള്ള​വ​ർ വ​ണ്ടി​ത്താ​വ​ളം, വി​ള​യോ​ടി വ​ഴി​യും യാ​ത്ര ചെ​യ്യ​ണം. സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് അ​ധി​ക ഇ​ന്ധ​ന​ച്ചെ​ല​വ് വ​രു​ന്ന​തി​നാ​ൽ ബ​ദ​ൽ റൂ​ട്ടി​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ട്. കൊ​ഴി​ഞ്ഞാ​മ്പാ​റ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ ചി​റ്റൂ​ർ കോ​ള​ജി​ന് സ​മീ​പ​ത്തു​നി​ന്നും പു​തു​ന​ഗ​രം, കൊ​ടു​വാ​യൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ പാ​ല​ത്തി​ന​പ്പു​റ​ത്തു​നി​ന്നും സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം.

പെ​രു​വെ​മ്പ്–​പാ​ല​ത്തു​ള്ളി ബ​ദ​ൽ റോ​ഡി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലെ ത​ക​ർ​ച്ച​ക്കും പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. കൊ​ടു​വാ​യൂ​ർ, കൊ​ല്ല​ങ്കോ​ട്, നെ​ന്മാ​റ ഭാ​ഗ​ത്തു​നി​ന്നും കോ​യ​മ്പ​ത്തൂ​ർ കോ​ള​ജു​ക​ളി​ലേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ വ​ണ്ടി​ത്താ​വ​ളം, ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ വ​ഴി സ​ഞ്ച​രി​ക്കേ​ണ്ട​താ​ണ്.

Latest News

Corehub Up